ടെക്സാസ്: മെകന്‍സിയ നോളണ്ട് എന്ന വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടവരൊക്കെ ഞെട്ടിപ്പോയി. കൂടെ നില്ക്കുന്ന ആളെ കണ്ടിട്ടായിരുന്നു ആ ഞെട്ടല്‍. ചീങ്കണ്ണിയ്ക്കൊപ്പം ബിരുദദാനം ആഘോഷിക്കുന്ന നോളണ്ടിന്റെ ചിത്രനാണ് അമ്പരപ്പും അതെ സമയം ആകാംഷയും സൃഷ്ടിച്ചിരിക്കുന്നത്.
ടെക്സാസിലെ എ ആന്റ് എം യൂണിവേഴ്സിറ്റിയില്‍ നിന്നും വൈല്‍ഡ് ലൈഫ് ആന്റ് ഫിഷറീസ് വിഷയത്തില്‍ ബിരുദം നേടിയ നോളണ്ടിന്, തന്റെ ബിരുദദാന ചടങ്ങ് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയാണ് ഈ ഫോട്ടോ എന്ന് നോളണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.
പതിനാല് അടി നീളവും പേടിപ്പേടുത്തുന്ന രൂപവും ഉള്ള ടെക്സ എന്ന് പേരുള്ള ചീങ്കണ്ണിയ്ക്കോപ്പം നില്ക്കുന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയ നല്‍കിയിരിക്കുന്നത്. ബ്യൂമൗണ്ട് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് ടെക്സ എന്ന ചീങ്കണ്ണി ഉള്ളത്.
ചീങ്കണ്ണികളും മുതലകളുമുള്‍പ്പെടെ 450 വന്യജിവീകളുണ്ട് ഈ കേന്ദ്രത്തില്‍. ഇവയെ ഒന്നും തനിക്ക് പേടിയില്ലെന്നും എല്ലാ ദിവസവും ടെക്സിനൊപ്പം കളിക്കാന്‍ കൂടാറുണ്ടെന്നും, കൈ കാണിച്ച് വിളിച്ചാല്‍ ടെക്സ് തനിക്കൊപ്പം നീന്തി വരും. അടുത്ത് നില്‍ക്കാനും മൂക്കിന്തുമ്പില് തൊടാനും സമ്മതിക്കും എന്നും നോളണ്ട് പറയുന്നു.
ബ്യൂമൗണ്ട് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് നോളണ്ട് തന്റെ ഇന്റേണ്‍ഷിപ്പ് ചെയ്തത്. ആ സമയത്ത് തന്നെ ടെക്സുമായി സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ നോളണ്ടിന് സാധിച്ചു. ബെസ്റ്റ് ഫ്രണ്ട്, സ്വീറ്റ് ഹാര്‍ട്ട് എന്നൊക്കെയാണ് നോളണ്ട് ടെക്സിനെ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്.
@ClayTravis Me calling Tex from his den to do a show at Gator Country! pic.twitter.com/BtvOOFCtXK
— kenz (@KenzieAlexisss) August 6, 2018