ഫെഡറല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വെനസ്വേലയില്‍ നിന്നുമുള്ള അഭയാര്‍ത്ഥി കുടിയേറ്റം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി ബ്രസീല്‍ അടച്ചു. അതിര്‍ത്തി വഴിയുള്ള വെനസ്വേലയന്‍ അഭയാര്‍ത്ഥികളുടെ ക്രമാതീതമായ കടന്ന് വരവിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെടല്‍.
ബ്രസീലിലെ റെറൈമ പ്രവിശ്യയോട് ചേര്‍ന്ന ബോഅ വിസ്തയോട് അതിര്‍ത്തി വഴിയാണ് രാജ്യത്തേക്ക് വെനസ്വേലിയന്‍ അയര്ഥികളുടെ കടന്ന് വരവ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പതിനായിരക്കണക്കിന് പേര് ഇതുവഴി ബ്രസീലിലെത്തിയതായാണ് കണക്കാക്കപ്പെടുന്നത്.
അഭയാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചതോടെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ അഭയാര്‍ത്ഥി സംഘടനയും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ തീരുമാനം നടപ്പിലായതോടെ വെന്വസേലയന്കാര്ക്ക് ഇനി സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകുന്നതിന് മാത്രമായിരിക്കും അതിര്‍ത്തി തുറന്ന് നല്‍കുക.