ന്യൂയോര്‍ക്ക്: അരയ്ക്ക് താഴേയ്ക്ക് അനങ്ങാനാവാതെ വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കിയ പത്തുവയസുകാരന് ദേശീയ ഗാനം കേട്ട നിമിഷം എണീറ്റു നിന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. രാജ്യസ്നേഹത്തിന്റെ കണ്ണു നനയിപ്പിക്കുന്ന കാഴ്ചയ്ക്ക് നിറകണ്ണുകളോടെ സമൂഹമാധ്യമങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ദേശീയ ഗാനം കേട്ട നിമിഷം വീല്‍ച്ചെയറില്‍ മുറുകെ പിടിച്ച് ഏണീറ്റ് നില്ക്കാന് ശ്രമിക്കുകയായിരുന്നു പത്തു വയസുകാരന്. അമേരിക്കയിലെ ടെന്നസിലാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ഹെറെഡിറ്ററി സ്പാസ്റ്റിക് പരപ്ലെജിയ എന്ന രോഗാവസ്ഥയാണ് എവരിക്ക്. സെറിബള്‍ പാള്‍സിയുമായി ഏറെ സാമ്യമുള്ള രോഗമാണിത്. കാലുകളുടെ ബലം കുറഞ്ഞ് വീല്‍ചെയറിന്റെ സഹായമില്ലാതെ ജിവിക്കാനാകാത്ത അവസ്ഥ.
ദേശീയ ഗാനത്തൊടുള്ള എവരിയുടെ ആദരം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വളരെ ബുദ്ധിമുട്ടിയാണ് കുട്ടി എഴുന്നേറ്റ് നില്‍ക്കുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. ‘എപ്പോഴും ദേശീയഗാനം കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ച് ഇരിക്കുകയാണ് തന്റെ പതിവ് എന്നാല്‍ ഇക്കുറി തനിക്ക് അതിന് സാധിച്ചില്ല. ഏണീറ്റു നില്ക്കാന് മനസ് പറഞ്ഞു. അത് പ്രകാരം ഏറ്റ് നില്‍ക്കുകയായിരുന്നെന്ന്’ എവരി പറഞ്ഞു. സോഷ്യല്‍ മീഡിയകളിലും എവരി താരമായിരിക്കുകയാണ്. നിരവധി പേരാണ് എവരിക്ക് ദേശീയഗാനത്തോടുള്ള ആദരത്തെ പുകഴ്ത്തുന്നത്. എവരി എഴുന്നേറ്റ് നില്ക്കുന്ന വീഡിയോയും വന്‍ ഹിറ്റായിട്ടുണ്ട്.