രണ്ട് കൈകളുമില്ലെങ്കിലും ഏത് ഹെയര്‍ സ്റ്റൈല്‍ വേണമെന്ന് പറഞ്ഞാല്‍ മതി ഗബ്രിയേല്‍ ഹെറേഡിയ സ്റ്റൈലായി വെട്ടിത്തരും. അര്ജന്റീനയന് തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്താണ് ഈ വ്യത്യസ്തനായ ബാര്‍ബര്‍. ജന്മനാ രണ്ട് കൈകളുമില്ലാത്ത ബാര്‍ബറുടെ അടുത്തേയ്ക്ക് ദിവസേന നിരവധി ആളുകളാണ് എത്തുന്നത്.
ഉപഭോക്താക്കള്‍ ഏത് സ്റ്റൈല്‍ പറഞ്ഞാലും ഗബ്രിയേല്‍ സ്റ്റൈലായി വെട്ടിത്തരും. തന്റെ അടുത്ത് ആദ്യമായി വരുന്ന ആളുകള്‍ക്ക് ആദ്യമൊരു സംശയമാണെങ്കിലും മുടി വെട്ടിത്തീരുമ്പോള്‍ അതൊക്കെ മാറുകയും അവര്‍ അത്ഭുതത്തോടെ നോക്കുകയും ചെയ്യുന്നുവെന്ന് ഗബ്രിയേല്‍ പറയുന്നു. സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഗബ്രിയേല്‍ സഹോദരന്റെ പാത പിന്തുടര്ന്നാണ് ഈ മേഖലയിലേക്ക് വരുന്നത്.