ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. കടല്‍ത്തീരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 17 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് അടുത്ത സംഭവം നടന്നത്.