ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന ക്ലബ് ഉടമയുടെ ആവശ്യം തള്ളിയ മോഡലിനെ സുഹൃത്തിന്റെ മുന്പില് വെച്ച് വെടിവെച്ചു കൊന്നു. തായ്ലാന്റിലെ ഒരു ക്ലബ്ബിന്റെ ഓണര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് മടിച്ചതിനാണ് മുന്‍ സൗന്ദര്യ റാണിയായിരുന്ന പവീന നമുവെന്ഗ്രുക്കിനെ കൊലപ്പെടുത്തിയത്. ജന്മദിനത്തില് ഉറ്റ സുഹൃത്തിനൊപ്പം മോതിരമാറ്റം നിശ്ചയിച്ചിരിക്കെയായിരുന്നു പവീനയുടെ ദാരുണ മരണം.
പവീനയുടെ നെറ്റിയിലും നെഞ്ചിലുമായി നാല് വെടിയുണ്ടകളാണ് തറച്ചു കയറിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നേരെയും അക്രമി വെടിയുതിര്‍ത്തു. മൂന്ന് വെടിയുണ്ടകളാണ് സുഹൃത്തിന്റെ ശരീരത്തില്‍ പതിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പരുക്ക് പറ്റാതെ രക്ഷപ്പെട്ടു. ക്ലബ്ബ് ഓണറായ പന്യ യിംഗാംഗ് എന്നയാളാണ് കൊലപാതകത്തിന് പിന്നില്‍. പവീനയോട് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് താരം നിഷേധിച്ചു. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് പന്യ പവീനയ്ക്കും സംഘത്തിനുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി 20കാരിയായ പവീനയ്ക്ക് പിന്നാലെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നടക്കുകയായിരുന്നു ഇയാള്‍. 2016ല്‍ സര്‍വകലാശാലയില്‍ നിന്നും പവീനയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ബാര്‍ ഡാന്‍സറായി ഗൊഗൊ ബാറില്‍ പവീന ജോയിന്‍ ചെയ്തു. ഇവിടെ വെച്ചാണ് പ്രതിയും താരവും കണ്ട് മുട്ടുന്നത്. പ്രതിയ്ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പൊറുപ്പെടുവിച്ചിട്ടുണ്ട്.