യാത്രക്കാരന് കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം താഴെയിറക്കി. ഇറ്റലിയിലെ മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാനത്തിലാണ് നാടകീയ സംഭവം. അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരന് ഗുര്‍പ്രീത് സിങിനെ ഇറ്റാലിയന്‍ പൊലീസിന് കൈമാറി.
250 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം മിലാനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിമാനം ടേക്ക് ഓഫ് നടത്തിയ ശേഷം കോക്പിറ്റിലേക്ക്(പൈലറ്റ് ഇരിക്കുന്ന മുറി) ഗുര്‍പ്രീത് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വിമാനം മിലാന് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഇയാളെ ലോക്കല്‍ പൊലീസില്‍ ഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം വീണ്ടും ഡല്‍ഹിക്കു തിരിക്കുകയായിരുന്നു. സംഭവം മൂലം രണ്ടര മണിക്കൂറിലധികം വൈകിയാണ് വിമാനം യാത്ര തിരിച്ചത്.