ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്സറി ജീവനക്കാരി. ബ്രിട്ടനിലെ ബേര്‍ക്ക്ഷെയറിലെ നഴ്സറി ജീവനക്കാരിയായിരുന്ന ഇരുപത്കാരി ലീ കോര്‍ഡിസാണ് പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. .
2017 ജനുവരിയിലാണ് ലീ ആദ്യമായി ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. നഴ്സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. പിന്നീട് പലതവണ ലീ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ആണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ വച്ചാണ് ഇവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനിടെ 2017 മെയ് മാസത്തില്‍ ലീ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. 2018 വരെ ലീ ആണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു. സംഭവം അറിഞ്ഞ കാമുകന് ആണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞെങ്കിലും ലീ കൂട്ടാക്കിയില്ല.
ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പീഢന വിവരം പുറം ലോകം അറിയുന്നത്. ഡിഎന്‍എ പരിശോധന നടത്തിയപ്പോഴാണ് ലീയുടെ കുഞ്ഞിന്റെ അച്ഛന് പതിമൂന്ന് കാരനാണെന്ന് അറിയുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ വിചാരണ വേളയില്‍ ലീ നിഷേധിച്ചു. 13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ലീയുടെ വാദം.
എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. ലീ ആണ്‍കുട്ടിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങള്‍ കോടതി തള്ളിയത്. കേസില്‍ ഏപ്രില്‍ മൂന്നിന് കോടതി വിധി പറയും.