‘ആ മുഖം കണ്ടില്ലേ, അത്രയ്ക്ക് പാവം ഒന്നുമല്ല, മുഖത്തെ ആ ദേഷ്യം കണ്ടാലറിയാം’ ഇത് ജനിച്ച് വീണ കുഞ്ഞിന്റെ മുഖഭാവം കണ്ട് സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങളാണ്. ബ്രസീലിലെ റിയോ ഡി ജെനീറോയിലെ ഒരു ആശുപത്രിയിലാണ് ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതി ഫെബ്രുവരി 13ന് പ്രസവശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്‍ ഇവള് പുറത്ത് വന്നത് അതീവ ഗൗരവത്തോടെയാണ്. ഇസബെല്ല എന്ന് കുഞ്ഞിന് പേരിടുകയും ചെയ്തു. അതീവ ഗൗരവത്തില്‍ നില്ക്കുന്ന കുഞ്ഞിനെ കരയിപ്പിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും പെടാപാട്പ്പെട്ടു. എന്നാല്‍ അവള് കൂട്ടാക്കിയില്ല. മുഖം ഗൗരവത്തില്‍ തന്നെ പിടിക്കുകയായിരുന്നു.
ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായ പ്രസവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഡയാന നിയമിച്ച ഫൊട്ടോഗ്രഫര്‍ റോഡ്രിഗോ കുന്‍സ്റ്റമാന്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പടം എടുത്ത സമയത്ത് ഇസബെല്ലയുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നില്ലെന്നും പെട്ടെന്ന് ക്ലിക്ക് ചെയ്യുകയായിരുന്നെന്നും റോഡ്രിഗോ പറയുന്നു. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.