ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ വെടിവെയ്പ്പ്. ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 21 പേര്‍ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനര്‍ജയിലാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഒന്നിലധികം പേരായിരുന്നു ആക്രമണത്തില്‍ ഉണ്ടായിരുന്നത്.
ജനങ്ങള്‍ക്ക് നേരെ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. വെടിവെയ്പ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല.
കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സ തേടിയവരില്‍ രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്ന് ഒഡെസ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേയ്ക്കും.