നൂര്‍ സുല്‍ത്താന്‍: മദ്യപിച്ച് ജിറാഫിന്റെ പുറത്ത് കയറി സവാരി നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഷൈംകെന്റ് മൃഗശാലയിലാണ് ജിറാഫിനു മുകളില്‍ യുവാവ് സവാരി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സഞ്ചാരികള്‍ കടക്കരുതെന്ന മുന്നറിയിപ്പായി സ്ഥാപിച്ച വേലിയും മതിലുമെല്ലാം ചാടി കടന്ന ശേഷമാണ് യുവാവ് ജിറാഫിന്റെ അടുക്കലേയ്ക്ക് പോയത്.
മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഭയം തെല്ലുമില്ലായിരുന്നു. ആളുകള്‍ കടക്കരുതെന്ന് നല്കിയ മുന്നറിയിപ്പുകള്‍ എല്ലാം നിഷ്കരുണം തള്ളിയാണ് യുവാവ് ജിറാഫിന്റെ അടുക്കലേയ്ക്ക് നടന്നു നീങ്ങിയത്. ആദ്യം ജിറാഫിന്റെ പുറത്ത് കയറാന്‍ ശ്രമിച്ച യുവാവിനെ കുടഞ്ഞ് താഴെയിട്ടു. എന്നാല്‍ പിന്‍വാങ്ങാതെ പിന്നെയും ശ്രമം നടത്തി.
ആ ശ്രമം ഫലിച്ചു. കുതിര പുറത്ത് കയറുന്നതുപോലെ തന്നെ ജിറാഫിന്റെ പുറത്ത് കയറുകയായിരുന്നു. ശേഷം സവാരിയും നടത്തി. സന്ദര്‍ശകരില്‍ ഒരാള്‍ യുവാവ് വേലി ചാടിക്കടക്കുന്നതിന്റെയും ജിറാഫിന്റെ മുകളില്‍ കയറുന്നതിന്റെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ടര്‍ക്കിസ്ഥാന്‍ ടുഡേ എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.