ബാംഗ്ലൂര്‍: ലോകത്തിലെ ആദ്യ വൈമാനികന് രാവണനാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. വിമാനം പറത്തിയ ആദ്യത്തെ വൈമാനികന് രാവണനാണ്. 5000 വര്‍ഷം മുമ്പ് തന്നെ രാവണന് പറന്നിട്ടുണ്ടെന്നും, ഇത് തെളിയിക്കുമെന്നും ശ്രീലങ്കന്‍ സിവില്‍ വ്യോമയാന അതോറിറ്റി വൈസ് ചെയര്മാന് ശശി ദനതുംഗെ വ്യക്തമാക്കി.
രാവണന്റെ പറക്കലിനെ കുറിച്ചും പറക്കല്‍ രീതിയെക്കുറിച്ചും പഠനം നടത്താന്‍ സിവില്‍ വ്യോമയാന അതോറിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ന്യൂസ് 18നോടാണ് വ്യോമയാന അതോറിറ്റി വൈസ് ചെയര്മാന് ഇക്കാര്യം വ്യക്തമാക്കിയത്.
‘രാവണന് പ്രതിഭാശാലിയായിരുന്നു. അദ്ദേഹമാണ് ആദ്യമായി പറന്ന വ്യക്തി. വൈമാനികനായിരുന്നു. ഇത് പുരാണകഥയല്ല. ഇത് യാഥാര്‍ഥ്യമാണ്. ഇതിനെക്കുറിച്ച് വിശദമായ ഗവേഷണം തന്നെ ആവശ്യമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം തെളിയിച്ചിരിക്കും’-ദനതുംഗെ അവകാശപ്പെട്ടു.
കാട്ടുണായകയില് സിവില്‍ വ്യോമയാന വിദഗ്ധരും, ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും, ശാസ്ത്രജ്ഞരും, ജിയോളജിസ്റ്റുകളും പങ്കെടുത്ത കോണ്‍ഫറന്‍സിലാണ് 5000 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് രാവണന് പറന്നുവെന്നും തിരിച്ചെത്തിയെന്നുമുള്ള നിഗമനത്തിലെത്തിയത്.
അതെസമയം സീതയെ തട്ടിക്കൊണ്ടുപോയെന്ന വാദം യോഗത്തിലുണ്ടായിരുന്നവര്‍ തള്ളി. രാവണന് കുലീനനായ രാജാവാണെന്ന് ആയിരുന്നു യോഗത്തിലുള്ളവരുടെ അഭിപ്രായം.