വാഷിങ്ടണ്‍: പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിയതിന് അമേരിക്കയില്‍ എഴുപത്തിയൊമ്പതുകാരിക്ക് ജയില്‍ശിക്ഷ. ഗാര്‍ഫീല്‍ഡ് ഹൈറ്റ്സ് സ്വദേശിയായ നാന്‍സി സെഗുല എന്ന വയോധികയ്ക്കാണ് ശിക്ഷ ലഭിച്ചത്. അയല്‍ക്കാര്‍ ഉപേക്ഷിച്ച് പോയ പൂച്ചയ്ക്കാണ് നാന്‍സി ഭക്ഷണം കൊടുത്തത്. ഓഹിയോയിലെ കയഹോഗാ കൗണ്ടി ജയിലില്‍ പത്തുദിവസം കഴിയുകയെന്നതാണ് നാന്സിക്ക് ലഭിച്ച ശിക്ഷ.
ഗാര്‍ഫീല്‍ഡ് ഹൈറ്റ്സില്‍ തെരുവുപൂച്ചകള്‍ക്കും നായകള്‍ക്കും ഭക്ഷണം നല്‍കുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. രണ്ടുവര്‍ഷം മുമ്പാണ് നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്കിത്തുടങ്ങിയത്. അയല്‍ക്കാര്‍ താമസം മാറി പോയപ്പോള്‍ പൂച്ചകളെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരു പൂച്ച സ്നേഹി കൂടിയായ നാന്‍സി ഇവയ്ക്ക് ഭക്ഷണം നല്കി തുടങ്ങിയത്.
നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട മറ്റ് അയല്‍ക്കാര്‍ പരാതിപ്പെടുകയും അനിമല്‍ വാര്‍ഡനെ വിവരം അറിയിക്കുകയുമായിരുന്നു. പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശം അധികൃതരില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിനോടകം ഇത്തരത്തിലുള്ള നാല് മുന്നറിയിപ്പുകള്‍ നാന്സിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈ വിഷയത്തില്‍ കഴിഞ്ഞയാഴ്ചയാണ് മജിസ്ട്രട്ടിനു മുന്നില്‍ നാന്സിക്ക് ഹാജരാണ്ടേി വന്നത്. ഓഗസ്റ്റ് 11നാണ് നാന്‍സിയുടെ ശിക്ഷ ആരംഭിക്കുന്നത്.