47 വര്‍ഷം പഴക്കമുള്ള ഷൂ ലേലത്തില്‍ പോയത് മൂന്ന് കോടി രൂപയ്ക്ക്. 1972 മോഡല്‍ ഷൂവാണ് ലേലത്തില്‍ വെച്ചത്. നൈക്ക് എന്ന പാദുക നിര്‍മ്മാണ രംഗത്തെ അതികായര്‍ ആദ്യമായി ഒരുക്കിയ ഷൂകളില്‍ ഒന്നാണിത്. നൈക്കിന്റെ സ്ഥാപകരില്‍ ഒരാളായ ബില്‍ ബവര്മന് കൈകൊണ്ട് നിര്‍മ്മിച്ചതാണിത്. അതുകൊണ്ട് തന്നെയാണ് വര്‍ഷം 47 പഴക്കം ഉണ്ടായിട്ടും കോടികളുടെ വിലമതിച്ചത്.
ലേലത്തില്‍ വന്‍ മത്സരം തന്നെയായിരുന്നു നടന്നത്. ഒടുവില്‍ മൂന്ന് കോടി രൂപയ്ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. 4,37500 ഡോളറിനാണ് ഷൂ പോയത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ലേല തുക ലഭിക്കുന്ന ഷൂസ് എന്ന റെക്കോര്‍ഡും ഇതിനു സ്വന്തമായി. കനേഡിയന്‍ സംരംഭകനും വന്‍ കാര്‍ ശേഖരത്തിന്റെ ഉടമയുമായ മൈല്‍സ് നദാലാണ് ഷൂസിന് പൊന്നുംവില നല്കി സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഒരു ജോഡി ഷൂസിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുക 2017ല്‍ ലഭിച്ച 1,90,373 ഡോളറാണ്. അന്ന് ലേലത്തില്‍ വച്ചത് 1984 ഒളിംപിക്സ് ബാസ്കറ്റ് ബോള്‍ ഫൈനലില്‍ മൈക്കല്‍ ജോര്‍ദാന്‍ എന്ന വിഖ്യാത താരം അണിഞ്ഞ ഷൂസായിരുന്നു.