അമേരിക്ക: എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ചിലന്തിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് അമേരിക്കയിലെ മിസോറിയില്‍ നടന്നത്. ചിലന്തിയെ പേടിച്ച് വീടിന് തീയിട്ട യുവതിക്കെതിരെ യുഎസ് പോസീസ് കേസെടുത്തിരിക്കുകയാണ്. മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ താമസിക്കുന്ന അലക്സിയ ബെറി ചിലന്തിയെ പേടിച്ച് വീടിനു തീയിട്ടത്. യുവതി വീട് കത്തിക്കുന്നത് കണ്ട് അയല്‍വാസി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി വീടിന്റെ തീയണച്ചു. അതേസമയം താന്‍ സ്വയം വീടിന് തീവെച്ചതാണെന്ന് പറഞ്ഞെങ്കിലും അലക്സിയ ബെറിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. യുവതിയുടെ വീട്ടില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കുന്നതായി കണ്ടെത്തി ഇത് അയല്‍വാസി അംഗീകരിക്കുകയും ചെയ്തു.
കന്‍സാസ് സിറ്റിയിലെ ഏറ്റവും അപകടം പിടിച്ച വീടുകളില്‍ ഈ വീടും ഉണ്ടായിരുന്നു. അധികാരികള്‍ രണ്ടു വട്ടം ഇതിലെ താമസക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.