വാഷിങ്ടണ്‍: അലയടിച്ചുയരുന്ന തിരമാലകളിലൂടെ കുതിച്ച് പാഞ്ഞ് കോസ്റ്റ്ഗാഡിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അതിസാഹസികമായ കൊക്കെയിന്‍ വേട്ടയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ വെല്ലുന്ന രീതിയിലുള്ള കൊക്കെയിന്‍ വേട്ട നടത്തിയത്.
ജൂണ്‍ 18നാണ് സമുദ്രത്തില്‍ പെട്രോളിങ്ങ് നടത്തുന്നതിനിടെ പസഫിക്ക് സമുദ്രത്തിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ തിരമാലകള്‍ക്കിടയിലൂടെ കുതിച്ചുപായുന്ന മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നത്. ഇതിനെ പിന്തുടര്ന്നെത്തിയ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മുങ്ങിക്കപ്പലിന് മുകളിലേക്ക് ചാടി ഇറങ്ങി.
തുടര്‍ന്ന് മുങ്ങിക്കപ്പലിന്റെ അഗ്രഭാഗത്തെ അറ തുറന്ന് ഒരാളെ തൂക്കിയെടുത്ത് പുറത്തിടുന്നതും ഇയാള്‍ കൈയുയര്‍ത്തി കീഴടങ്ങുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഈ സമയമത്രയും കോസ്റ്റ് ഗാഡിന്റെ ലഹരിവേട്ട ചിത്രീകരിച്ച് മുകളില്‍ ഹെലികോപ്റ്റര്‍ പറക്കുന്നുമുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഏകേദശം 1590 കോടിയിലധികം വില വരുന്ന കൊക്കെയിന്‍ ആണ് പിടികൂടിയത്.
.@VP is welcoming back the crew of CG Cutter Munro as they turn over 39K lbs of cocaine from drug seizures like this one from a semi-submersible off South America to federal agents. We will be live-streaming the offload on Facebook in a few hours. More: https://t.co/5eQRbQpxw5 pic.twitter.com/9bMRorDC4I
— U.S. Coast Guard (@USCG) July 11, 2019