ഷാര്‍ജ: അകാലത്തില്‍ മരണപ്പെട്ട മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കഴിഞ്ഞ ആഴ്ച ലണ്ടനില്‍ വെച്ച് മരണപ്പെട്ട മുപ്പത്തിഒമ്പതുകാരനായ മകന് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിന്റെ ഓര്‍മ്മകളാണ് ഷാര്‍ജ ഭരണാധികാരി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ശൈഖ് ഖാലിദിന്റെ കുഞ്ഞുനാളു മുതലുള്ള ചിത്രങ്ങളാണ് ഷാര്‍ജ ഭരണാധികാരി ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും പുറത്തുവിട്ടത്. ജൂലൈ ഒന്നിനാണ് ശൈഖ് ഖാലിദ് മരിച്ചത്. ബുധനാഴ്ചയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ലണ്ടനില്‍ ഫാഷന്‍ ഡിസൈനറായിരുന്ന ശൈഖ് ഖാലിദ് വസ്ത്ര വ്യാപാര രംഗത്ത് ‘ഖാസിമി’ എന്ന ബ്രാന്‍ഡും തുടങ്ങിയിരുന്നു.