ബാങ്കോക്ക്: ഹൊറര്‍ സിനിമ കണ്ട് 77കാരന് മരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഹൊറര്‍ചിത്രം അനബെല്ല കംസ് ഹോം കണ്ട് ബ്രിട്ടീഷ് പൗരന് ബെര്‍ണാഡ് ചാനിങാണ് തീയ്യേറ്ററില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ഇയാള്‍ മരിച്ചതായി തിരിച്ചറിഞ്ഞത്. തായ്ലന്ഡിലാണ് സംഭവം.
അവധിക്കാലം ആഘോഷിക്കാനായി തായ്ലന്ഡില് എത്തിയതായിരുന്നു ബെര്‍ണാഡ് ചാനിങ്. അതിന ഹൊറര്‍ ചിത്രം അനബെല്ല കംസ് ഹോം കാണാനായി തീയ്യേറ്ററിലെത്തി. ചിത്രം കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞപ്പോള്‍ ബെര്‍ണാഡിനെ ചലനമറ്റ അവസ്ഥയില്‍ കണ്ടപ്പോള്‍ അടുത്തിരുന്ന സ്ത്രീ തട്ടി വിളിച്ചു. എന്നാല്‍ പ്രതികരണമൊന്നുമില്ലാതെ വന്നതോടെ അവര്‍ അടിയന്തര വൈദ്യ സഹായം തേടി.
ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ബെര്‍ണാഡിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രാദേശിക സമയം രാത്രി എട്ടു മണിയോടെയാണ് മരണം സംഭവിച്ചതെന്നും എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.