ഗണിതശാസ്ത്രത്തിലെ നോബല്‍ എന്ന വിശേഷണത്തിലറിയപ്പെടുന്ന ഫീല്ഡ്സ് മെഡല്‍ സമ്മാനിച്ച് മിനിറ്റുകള്‍ക്കകം മോഷണം പോയി. സമ്മാനജേതാവായ കോഷര്‍ ബിര്‍കാര്‍ മെഡല്‍ സൂക്ഷിച്ച പെട്ടിയോടെയാണ് മോഷണം പോയത്. ഇത്തവണ സമ്മാനം പങ്കിട്ട നാലുപേരിലൊരാളാണ് കോഷര്‍.
ബുധനാഴ്ച നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സ് ഓഫ് മാത്തമാറ്റിക്സില്‍ വെച്ചായിരുന്നു സമ്മാനദാനം.
മോഷണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രീഫ്കേയ്സ് ഒരു ബഞ്ചിനടിയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ അതില്‍ മെഡല്‍ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ഇറാനില്‍ ജനിച്ച് യുകെയിലേക്ക് അഭയാര്‍ത്ഥിയായി കുടിയേറിയയാളാണ് കോഷര്‍. ഇരുപത് വര്‍ഷമായി യുകെയില്‍ താമസിക്കുന്നു.
40 വയസ്സില്‍ താഴെ പ്രായമുള്ള ഗണിതശാസ്ത്രജ്ഞര്ക്കാണ് ഫീല്ഡ്സ് മെഡല്‍ നല്കി വരാറുള്ളത്. 1936ലാണ് ഈ സമ്മാനം ആദ്യമായി നല്‍കിയത്. 1950 മുതല്‍ നാലുവര്‍ഷം കൂടുമ്പോള്‍ സ്ഥിരമായി സമ്മാനം നല്കാന് തുടങ്ങി. നാലുപേരെയാണ് സമ്മാനത്തിന് തെരഞ്ഞെടുക്കുക.