അങ്കാറ(തുര്‍ക്കി): തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യയുടെ ആര്‍ഭാട ജീവിതമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ജപ്പാന് യാത്രക്കിടെ എമിന് എര്ഡോഗന് ഉപയോഗിച്ചത് ഏകദേശം 34 ലക്ഷം രൂപ വിലയുള്ള ബാഗാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് എമിന്റെ അനാവശ്യ ആഡംബരമെന്നത് ചര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.
ടോക്കിയോയിലെ കൊട്ടാരത്തിലെത്തിയ എമിന്റേയും ഡോര്ഗന്റേയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് എമിന് യാത്രക്കിടെ ഉപയോഗിച്ച ഹാന്‍ഡ് ബാഗിന്റെ വില 50,000 അമേരിക്കന്‍ ഡോളര്‍ വിലയുള്ളതാണെന്ന് പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ എമിനെതിരെ കടുത്ത വിര്‍ശനമാണ് ഉയര്‍ന്നത്.
തുര്‍ക്കി കറന്‍സിയുടെ മൂല്യമിടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യം. കൂടാതെ രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എമിന്റെ ആര്‍ഭാട ജീവിതം ചര്‍ച്ചയാവുന്നത്.
ചുരുങ്ങിയത് 11 തുര്‍ക്കിക്കാരുടെ ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമാണ് ബാഗിന്റെ വിലയെന്നാണ് ആരോപണം. എമിന്റെ ആഡംബരത്തെക്കുറിച്ച് ഇതിന് മുന്‍പും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.