ഡെന്മാര്ക്ക്: ആചാരത്തിന്റെ ഭാഗമായി ഡെന്മാര്ക്കില് ഇത്തവണയും കൂട്ടക്കുരുതി കൊടുത്തത് നൂറുകണക്കിന് തിമിംഗലങ്ങളെ. ഡെന്മാര്ക്കിലെ ഫെറോ ദ്വീപിലാണ് തിമംഗലക്കുരുതി ആചാരമുള്ളത്. ക്രൂരമായ ഈ ആചാരത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. തിമിംഗലങ്ങളുടെ കൂട്ടക്കുരുതി അവയുടെ വംശനാശത്തിന് വഴിയൊരുക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഡെന്മാര്ക്കില് ഉത്തര അത്ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഫെറോ ദ്വീപില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന ആചാരമാണ് ഇത്. ഗ്രിന്‍ഡഡ്രാപ് (Grindadrap) എന്നറിയപ്പെടുന്ന ഈ ആചാരത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ആയിരത്തോളം തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപ് നിവാസികള്‍ കൊന്നൊടുക്കുന്നത്.
സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന തിമിംഗല വേട്ട നടക്കുന്നത്. കൂടുതലും പൈലറ്റ് തിമിംഗലങ്ങളെയാണ് കൊന്നൊടുക്കുന്നത്. മേയ്-ഓഗസ്റ്റ് മാസങ്ങളില്‍ തിമിംഗലങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്ന പാത കണക്കാക്കിയാണ് തിമിംഗലവേട്ട. മൂര്‍ച്ചയേറിയ വാള് പോലുള്ള ആയുധം ഉപയോഗിച്ച് തിമിംഗലത്തിന്റെ കഴുത്ത് വെട്ടും.
തലച്ചോറിലേയ്ക്കു രക്തമെത്തുന്ന ഞരമ്പുകള്‍ മുറിയുന്നതോടെ രക്തം നഷ്ടപ്പെട്ടാണ് തിമിംഗലം ചാവുന്നത്. ചോര ചീറ്റിത്തെറിച്ച് കടല്‍ത്തീരം ചുവക്കും. നിമിഷങ്ങള്‍ക്കകം തിമിംഗലങ്ങള്‍ ചാവും.തിമിംഗലങ്ങളുടെ ഈ കൂട്ടക്കുരുതിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്.
are we going to just turn a blind eye on this one ?#Denmark has been doing this tradition for years and no one says anything about this ?
I am so saddened by this.
Stop whaling.
This is slaughtering !
Denmark is cancelled ! https://t.co/UT0me8dsik pic.twitter.com/pztLr3UsZp
— smOl bean aidil (@FairyGodPapi) May 19, 2019