ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ക്ക് തടയിട്ട് വാട്സ് ആപ്പ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് രംഗത്തിറക്കിയിരിക്കുന്നത്. ചെക്പോയിന്റ് ടിപ് ലൈന്‍ എന്ന പുതിയ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശത്തിന്റെ ആധികാരികത തിരിച്ചറിയാന്‍ സാധിക്കും.
നമുക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണോ എന്നറിയാന്‍ ചെക്പോയിന്റ് ടിപ്ലൈനിന്റെ +919643000888 എന്ന നമ്പറിലേയ്ക്ക് മെസേജ് ഫോര്‍വേഡ് ചെയ്താല്‍ മതി. മേസേജ് ഫോര്‍വേഡ് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് ലഭിച്ച സന്ദേശം ശരിയാണോ അതോ വ്യാജമാണോ എന്നുളള വിവരം ലഭിക്കും. ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാകും.
ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ലിങ്കുകള്‍ എല്ലാം ഇത്തരത്തില്‍ പരിശോധിക്കാം. ഈ സംവിധാനത്തിലൂടെ ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളില്‍ സന്ദേശങ്ങള്‍ വേരിഫൈ ചെയ്യാനാകും. പ്രോട്ടോ എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ് കമ്പനിയുടെ സേവനമാണ് വാട്സ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.