ഇസ്താംബൂള്‍: തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പിന് ചരിത്ര വിജയം നേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ദെര്‍സീം നഗരസഭ മേയര്‍ തെരഞ്ഞെടുപ്പില്‍ ട്യൂണ്സലി പ്രവിശ്യയില്‍ നിന്ന് മത്സരിച്ച ഫാത്തിഹ് മെഹ്മൂദ് മെജ്ജൂളു ആണ് തുര്‍ക്കിയില്‍ വിജയ ചരിത്രം കുറിച്ചത്. രാജ്യം പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയിലേക്ക് മാറിയതിനു ശേഷം നടക്കുന്ന ആദ്യ പ്രാദേശിക തെരഞ്ഞെടുപ്പായിരുന്നു ഇത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കിക്ക് (ടികെപി) വേണ്ടിയുള്ള മെജ്ജൂളുവിന്റെ വിജയം. 32.41 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടി.
14.76 ശതമാനം വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്താനേ ഭരണപക്ഷമായ അക് പാര്‍ട്ടിക്ക് കഴിഞ്ഞുള്ളു. തുര്‍ക്കിയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലും ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് പരാജയം നേരിട്ടു. മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് മൂന്നിടത്തും വിജയിച്ചത്.