ബ്രസീലിയ: പാമ്പുകള്‍ മാത്രം വസിക്കുന്ന ദ്വീപുകളെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു ദ്വീപ് അങ്ങ് ബ്രസീലില്‍ ഉണ്ട്. വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെയുള്ളത്. ക്യുമീഡാ ഗ്രാന്‍ഡേ എന്നാണ് പാമ്പുകളുടെ സ്വന്തം ദ്വീപിന്റെ പേര്.
ലോകത്തെ ഏറ്റവും കൂടുതല്‍ വിഷമുള്ള ബോത്രോപ്സ് എന്ന ഇനത്തില്‍ പെട്ട പാമ്പുകളാണ് ഈ ദ്വീപിനെ അടക്കി ഭരിക്കുന്നത്. ഉഗ്രവിഷമുള്ളതും അല്ലാത്തതുമായ ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകള്‍ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നൂറ്റിപ്പത്ത് ഏക്കറോളം പടര്‍ന്നു കിടക്കുന്ന ബ്രസീലിലെ ആള്‍ത്താമസമില്ലാത്ത ഈ ദ്വീപ്. വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം സാഹസിക യാത്രയക്ക് ഏറെ അനുയോജ്യമാണ്.
എന്നാല്‍ പണ്ട് ഈ ദ്വീപില്‍ ആള്ത്താമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യര്‍ ഇവിടെ വസിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ്. ബ്രസീലിയന്‍ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ്. പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാന ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം പാമ്പുകളുടെ മാത്രം ഇടമായി മാറുകയായിരുന്നു.
എന്നാല്‍ കടല്‍ക്കൊള്ളക്കാരാണ് ഇവിടുത്തെ ജനങ്ങളെ ആട്ടിയോടിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇവരുടെ കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ ഒളിപ്പിക്കുന്ന സ്ഥലലമാണ് ഇതെന്നും ഇത് പുറത്തറിയാതിരിക്കാനും ആരും ഇവിടേക്ക് എത്താതിരിക്കാനും പാമ്പുകളുണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയായിരുന്നെന്നും കഥകളുണ്ട്.
അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ഇങ്ങോട്ടേക്കൊരു യാത്ര സംഘടിപ്പിച്ചേക്കാമെന്ന് കരുതുന്നവര്‍ ആ ആഗ്രഹമങ്ങ് മാറ്റി വെച്ചേക്കൂ. സ്നേക്ക് ദ്വീപിലേക്ക് സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയന്‍ സര്‍ക്കാര്‍. ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ദ്വീപിലേക്ക് നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് പ്രവേശനം.