യുണൈറ്റഡ് നേഷന്‍സ്: ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. വ്യാഴാഴ്ചയാണ് പ്രമേയം രക്ഷാസമിതിയുടെ പരിഗണനയില്‍ എത്തിയത്. ഫ്രാന്‍സ് ആണ് പ്രമേയം കൊണ്ടുവന്നത്.
ഇന്ത്യ പ്രമേയത്തെ സ്വാഗതം ചെയ്തു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നാഴിക കല്ലെന്നാണ് ഇന്ത്യ പ്രമേയം പാസായതിനോട് പ്രതികരിച്ചത്. കൂടാതെ നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വ്യവസായ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയെ ദുരുപയോഗം ചെയ്ത് ആധുനിക പണമിടപാട് മാര്‍ഗങ്ങളായ പ്രീപെയ്ഡ് കാര്‍ഡുകള്‍, മൊബൈല്‍ പേയ്മെന്റ്, ക്രിപ്റ്റോ കറന്‍സികള്‍ എന്നിവ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രമേയം. ഇതുകൂടാതെ ആശയവിനിമയത്തിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഭീകരര്‍ക്ക് ലഭ്യമാക്കാതിരിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
അതേസമയം, വിഷയത്തില്‍ യുഎന്‍ കൂടുതല്‍ കാര്യക്ഷമമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. പ്രമേയത്തിലല്ല, നടപ്പാക്കുന്നതിലാണ് അതിന്റെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
New milestone adopted by @UN to Counter Terrorist Financing.
Unfortunately, States who are apologists for terrorists will continue to provide alibis to justify their actions & inaction too – @IndiaUNNewYork
https://t.co/OeupspHS38#zerotoleranceforTerror#NoMoneyforTerror pic.twitter.com/vRNHdi86ku— Syed Akbaruddin (@AkbaruddinIndia) March 29, 2019