കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് താലിബാന് തടസം സൃഷ്ടിക്കുകയാണെന്ന് അഫ്ഗാനിസ്താന് സിഇഒ അബ്ദുള്ള അബ്ദുള്ള.
സമാധാനം പുഃനസൃഷ്ടിക്കുന്നതിനുള്ള ആദ്യ പടി വയ്ക്കാന്‍ പോലും താലിബാന് താത്പര്യം പ്രകടിപ്പിക്കുന്നില്ല. ചര്‍ച്ചയ്ക്ക് താലിബാന് താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഗവണ്മെന്റുമായി സമാധന ചര്‍ച്ച നടത്താന്‍ കഴിയുന്നില്ല. അത്കൊണ്ടാണ് സമാധാനം പുനഃസ്ഥാപിക്കുന്നതിന് താലിബാന് തടസം സൃഷ്ടിക്കുകയാണെന്ന് താന്‍ പറഞ്ഞത്- അബ്ദുള്ള അബ്ദുളള പറയുന്നു.
അഫ്ഗാനിസ്താന് ജനതയില്‍ നിന്നോ ഗവണ്മെന്റില് നിന്നോ സമാധാനത്തിനുള്ള ശബ്ദം ഉയര്‍ന്നാല്‍ താലിബാന് അതിനെ എതിര്‍ക്കുമെന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.