സിങ്കപ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കി. മുംബൈയില്‍ നിന്നും സിങ്കപ്പൂരിലേക്ക് പോയ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്ന് വിമാനം അടിയന്തരമായി സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
മുംബൈയില്‍ നിന്നും വിമാനം തിങ്കളാഴ്ച രാത്രി 11.35 നാണ് പറന്നുയര്‍ന്നത്. അല്പ സമയത്തിന് ശേഷമാണ് വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വിമാന കമ്പനി ഓഫീസില്‍ ലഭിച്ചത്. തുടര്‍ന്ന് അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.
ഉടന്‍ സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ സുരക്ഷാ അധികൃതര്‍ എത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 263 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.