ഭൂമിയിലെ തന്നെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ മേഖലയായാണ് കാലിഫോര്‍ണിയയിലെ മരണ താഴ്വരയെ കാണക്കാക്കുന്നത്. ഒരാഴ്ച നീണ്ടു നിന്ന കനത്ത മഴയും വെള്ളപ്പൊക്കവും ഈ മരണ താഴ്വരയില് ഒരു തടാകം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ ചൂടേറിയ പ്രദേശമായതിനാലും വേനല്‍ക്കാലം ആസന്നമായതിനാലും ഈ തടാകം എത്ര നാള് ഉണ്ടാകുമെന്നുറപ്പില്ല.
യാഥാര്‍ഥ്യമാണോ എന്ന് ഒരു നിമിഷം സംശയിപ്പിച്ച കാഴ്ചയായിരുന്നു ഇതെന്നാണു തടാകത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ എലിയറ്റ് മഗ്വെകന് പറഞ്ഞത്. യാദൃശ്ചികമായാണ് ഈ ചിത്രം എലിയറ്റിനു ലഭിച്ചത്.
ഭൗമശാസ്ത്രജ്ഞനായ ടെറി ലെഡിക്കോസ് പറയുന്നത് ഈ മേഖലയിലെ മണ്ണ് ഉറച്ചതും അസാധാരണമായി വരണ്ടതുമാണെന്നാണ്. അതുകൊണ്ട് തന്നെ ഇവിടെ മഴ പെയ്താല്‍ അത് കോണ്‍ക്രീറ്റില്‍ വെള്ളം ഒഴിക്കുന്നതു പോലെയാണ്. വെള്ളം ഭൂമിയിലേക്കു താഴുന്നത് ഏറ്റവും കുറഞ്ഞ വേഗതയിലാണെങ്കിലും സൂര്യതാപം മൂലം അതിവേഗത്തില്‍ നീരാവിയായി പോകും. അതുകൊണ്ട് തന്നെയാണ് എത്ര നാള് ഈ തടാകത്തിന് ആയുസ്സുണ്ടാകും എന്നു സംശയമാണ്.
മാര്‍ച്ചില്‍ 7.6 മില്ലീമീറ്റര്‍ മഴയാണ് ഫര്‍ണസ് ക്രീക്കില്‍ ശരാശരി ലഭിക്കാറുള്ളത്. എന്നാല്‍ ഈ മാസം ഇതുവരെ ലഭിച്ചത് 31 മില്ലി മീറ്റര്‍ മഴയാണ്. അതായത് മാസം പകുതിയായപ്പോള്‍ തന്നെ സാധാരണയിലും നാലിരട്ടിയിലധികം മഴ പെയ്തു.
വരണ്ട പ്രതലമുള്ള കലിഫോര്‍ണിയ മരുഭൂമിയില്‍ ചെറിയ മഴ പെയ്താലും വെള്ളം കെട്ടി കിടക്കും. അങ്ങനെയിരിക്കെ ഇത്ര വലിയ മഴ പെയ്താല്‍ തടാകമുണ്ടാകുക സ്വാഭാവികമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. തടാകത്തിന്റെ കൃത്യമായ അളവ് ലഭ്യമല്ലെങ്കിലും ഏകദേശം 16 കിലോമീറ്റര്‍ ചുറ്റളവ് ഇതിനുണ്ടെന്നാണു കണക്കാക്കുന്നത്.