ബെയ്ജിങ്ങ്: ഈ വര്‍ഷത്തെ അന്താരാഷ്ട്ര പരിസ്ഥിതി ദിന ആഘോഷങ്ങള്‍ ചൈനയില്‍ വെച്ച് നടക്കും. കെനിയയിലെ നെയ്റോബില്‍ വെച്ച് നടന്ന യുഎന്‍ പരിസ്ഥിതി സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ജൂണ്‍ 5 നാണ് കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവ്യശ്യയിലെ ഹൂന്ജൂവില് പരിസ്ഥിതി ദിനാഘോഷങ്ങള്‍ നടക്കുക. ഹൂന്ജൂവിനൊപ്പം ചൈനയിലെ മറ്റ് നഗരങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയില്‍ പരിസ്ഥിതി മലിനീകരണമാണ് പ്രധാന ചര്‍ച്ചാ വിഷയമാകുക.
ഇന്ന് മനുഷ്യന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യന് പുറമെ പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാവുന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ പ്രധാനമായും വായു മലിനീകരണ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
ദിനംപ്രതി വര്‍ധിച്ചു വരുന്ന വാഹനങ്ങളും ഫാക്ടറികളും മറ്റുമാണ് വായുമലിനീകരണത്തിന് വഴിവെയ്ക്കുന്നത്. വായു മലിനീകരണം മൂലം ഓരോ വര്‍ഷവും ഏഴ് മില്യണ്‍ ആളുകള്‍ മരിക്കുന്നതായാണ് കണക്കുകള്‍.