ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല്‍പ്പതായി. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹെഗ് ലി പാര്ക്കിന് സമീപത്തെ അല്‍ നൂര്‍ മോസ്കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് അക്രമികള്‍ വെടിവയ്പ്പ് നടത്തിയത്.
സംഭവത്തില്‍ അല്‍ നൂര്‍ മോസ്കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര് ലിന്‍വുഡ് മോസ്കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമികളെ ബ്രൊഹാം സ്ട്രീറ്റില്‍ നിന്ന് പോലീസ് പിടികൂടി. ഒരു
സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അക്രമികളില്‍ ഒരാള്‍ ഓസ്ട്രേലിയന്‍ പൗരനാണ്. പിടിച്ചെടുത്ത കാറില്‍ നിന്നും വന്‍ സ്ഫോടന ശേഖരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്ദേന് ഇന്ന് ന്യൂസിലന്‍ഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവര്‍ ഓസ്ട്രേലിയന്‍ വംജരാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ന്യൂസിലന്‍ഡില്‍
അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.