കാലിഫോര്‍ണിയ: ജോലിയില്ലാതെ വിഷമിക്കുകയായിരുന്ന യുവാവ് ബയോഡാറ്റയുമായി റോഡില്‍ ഇറങ്ങിയപ്പോള്‍ ഒടുവില്‍ ഗൂഗിളില്‍ നിന്നുള്‍പ്പെടെ ജോലി ഓഫറുകള്‍.
വീടില്ലാത്തയാളാണ്…വിജയത്തിനു വേണ്ടി കൊതിക്കുകയാണ്…ഒരു റെസ്യൂമെ സ്വീകരിക്കൂ എന്ന ബോര്‍ഡുമായാണ് കാലിഫോര്‍ണിയയിലെ റോഡരികില്‍ ഡേവിഡ് കാസറസ് എന്ന യുവാവ് നിന്നത്.
വെബ് ഡെവലപ്പറാണ് ഡേവിഡ്. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച്, റെസ്യൂമേ സ്വീകരിക്കൂ എന്ന അഭ്യര്ഥനയോടെ ഡേവിഡ് നില്ക്കുന്ന ചിത്രം ഒരാള്‍ ട്വീറ്റ് ചെയ്തതോടെ ഇരുന്നൂറോളം തൊഴിലവസരങ്ങളാണ് ഡേവിഡിനെ തേടിയെത്തിയത്.
ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഗൂഗിള്‍, നെറ്റ് ഫ്ലിക്സ്,ലിങ്ക്ഡ് ഇന്‍ തുടങ്ങി നിരവധി കമ്പനികള്‍ ജോലി ഓഫറുമായി എത്തിയതായാണ് സൂചന.
Today I saw this young homeless man asking for people to take a resume rather than asking for money. If anyone in the Silicon Valley could help him out, that would be amazing. Please RT so we can help David out! pic.twitter.com/ewoE3PKFx7
— FullMakeup Alchemist (@jaysc0) 27 July 2018