യുഎന്‍: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഐക്യരാഷ്ട്ര സഭ തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യുഎന്‍ സംഘത്തിന് പാകിസ്താന് വിസ നിഷേധിച്ചതിന് പിന്നാലെയാണ് അപേക്ഷ യുഎന്‍ തള്ളിയത്.
ജമാത്ത് ഉദ്ധവ സ്ഥാപകനും ലഷ്കര്‍ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ മുംബയ് ഭീകരാക്രമണത്തിന് ശേഷമാണ് യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോധ്യപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നടപടി.
എന്നാല്‍ തന്നെയും തന്റെ സംഘടനകളെയും ഭീകരരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് സയീദ് രക്ഷാസമിതിക്ക് അപേക്ഷ നല്‍കുകയായിരുന്നു.