ഇസ്ലാമാബാദ്: ഭീകരര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി പാകിസ്താന്.ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 121 പേരെ കസ്റ്റഡിയിലെടുത്തതായും 180 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെന്നും പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കെതിരെയുള്ള നിലപാട് ശക്തമാക്കണം എന്ന ആവശ്യം ലോകരാജ്യങ്ങള്‍ പാകിസ്താനെ അറിയിച്ചിരുന്നു. പിന്നാലെ ഭീകരസംഘടനകളുടെയും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സംശയിക്കുന്ന വ്യക്തികളുടെയും സ്വത്ത് വഹകള്‍ പിടിച്ചെടുക്കുന്നതിനുള്ള നിയമം പാകിസ്താന് പുതുക്കിയിരുന്നു.
തുടര്‍ന്നാണ് ഭീകര പ്രവര്‍ത്തനവുമായി ബന്ധമുള്ള സ്വത്ത് വഹകള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത്. ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മദ്രസകളുടെ ആശുപത്രികള്‍, സ്കൂളുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും പാക് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല ഭീകരര്‍ക്കെതിരേ നടപടിയെടുക്കുന്നതെന്നാണ് പാകിസ്താന് വ്യക്തമാക്കുന്നത്.