ഇസ്ലാമാബാദ്: കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാമെന്ന് സമ്മതിച്ച് പാകിസ്താന്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നീക്കമെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവദ് ചൗധരി പാകിസ്താനിലെ ഡോണ്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭീകരവാദികള്‍ക്കെതിരേ കടുത്ത നടപടി കൈക്കൊള്ളുമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുല്‍വാമയില്‍ നാല്‍പ്പതോളം സൈനികരുടെ മരണത്തിനു കാരണമായ ഭീകരാക്രമണത്തിനു ഉത്തരവാദികളായ ജയ്ഷെ മുഹമ്മദിനെതിരേ ശക്തമായ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള രജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതോടെയാണ് ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പാകിസ്താന് നിര്‍ബന്ധിതരായത്.
‘ദേശ സുരക്ഷ മുന്‍നിര്‍ത്തി സായുധ സംഘടനകള്‍ക്കെതിരേ നടപടിയുണ്ടാകും. ഇന്ത്യയുടെ സമ്മര്‍ദ്ദമല്ല കാരണം. രാജ്യത്തിനു മുകലളിലല്ല വ്യക്തികള്‍. നടപടിക്ക് സമയ ക്രമം നിശ്ചയിച്ചിട്ടുമില്ല’, ഫവദ് ചൗധരി പറഞ്ഞു. ജെയ്ഷെ മുഹമ്മദ്, ഫലാഹി ഇന്‍സാനിയത്ത് ഫൗണ്ടേഷന് , ജമാഅത്ത് ഉദ്ധവ എന്നീ സംഘടനകളാണ് നടപടി നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.