ലാഹോര്‍: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ വഷളായ സാഹചര്യത്തില്‍ അടച്ചിട്ട വ്യോമപാതകള്‍ തുറക്കാന്‍ പാകിസ്താന് തീരുമാനിച്ചു. നാളെ ഉച്ചയ്ക്ക് വ്യോമപാത തുറക്കാനാണ് പാകിസ്താന് തീരുമാനം. ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെയാണ് ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പാകിസ്താന് നിര്‍ത്തി വച്ചത്.
അതേസമയം, ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ ഉച്ചയോടെ ഇന്ത്യക്ക് കൈമാറുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷമാകും വ്യോമപാത തുറക്കുക. അഭിനന്ദന്റെ മോചനത്തോടെ ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.