ലഹോര്‍: പാകിസ്താന് സര്‍ക്കാര്‍ ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സ്വന്തം അവകാശവാദം തള്ളി. പാകിസ്താന് മന്ത്രി ഫവദ് ചൗധരി പറയുന്നത് പാക് പഞ്ചാബിലെ ബഹവല്‍പുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷെ മുഹമ്മദ് സംഘടനയായി യാതൊരു ബന്ധവുമില്ലെന്നും ആണ്. മദ്രസ ജയ്ഷെയുടെ ആസ്ഥനമാണെന്നു പറയുന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രസയിലുള്ളത് 600 വിദ്യാര്‍ഥികളും 70 അധ്യാപകരുമാണ്. ഇവര്‍ക്ക് സംരക്ഷണം നല്‍കാനാണ് പോലീസ് നിയന്ത്രണം ഏറ്റെടുത്തതെന്നും ഇവര്‍ക്ക് ആര്‍ക്കും ഭീകരപ്രവര്ത്തനങ്ങളായോ ഏതെങ്കിലും നിരോധിത സംഘടനകളായോ ബന്ധമില്ലെന്നു പഞ്ചാബ് പോലീസും പറഞ്ഞു. ജയ്ഷെ മുഹമ്മദ് സംഘടനയെ കുറിച്ചോ മസൂദ് അസ്ഹറിനെ കുറിച്ചോ തങ്ങള്‍ക്ക് അറിയില്ലെന്നു മദ്രസയിലെ അധ്യാപകരും വിദ്യാര്‍ഥികളും പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.
പാകിസ്താന് കളിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ടത്. ജയ്ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നും പാകിസ്താന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താന് മേല്‍ രാജ്യാന്തര സമ്മര്‍ദം ശക്തമായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാകിസ്താനെ ഒക്ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.