വെനിസ്വേല: വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ ബ്രസീലുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇതിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മദൂറോ ബ്രസീല്‍ അതിര്‍ത്തി അടച്ചത് വിദേശ സംഘടനകള്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത് തടയാനാണ്. മദൂറോയുടെ ആരോപണം അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ്.
ഇത് കൂടാതെ കൊളംബിയയുമായുള്ള അതിര്‍ത്തി അടക്കുന്നതും പരിഗണനയിലുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഭക്ഷണവും മരുന്നും പോലും ദുര്‍ലഭമായ വെനസ്വലയില്‍ നിന്ന് 30 ലക്ഷം പേരാണ് പാലായനം ചെയ്തത് എന്നാണ് യുഎന്നിന്റെ കണക്ക്.