ബെര്‍ലിന്‍: കാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്ന രക്ത പരിശോധന വികസിപ്പിച്ച് ജര്‍മനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഹെയ്ഡല്‍ബെര്‍ഗ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് കാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ വഴിത്തിരിവായ കണ്ടുപിടിത്തം. എന്നാല്‍ പേറ്റന്റ് പ്രശ്നങ്ങള്‍ കാരണം ഗവേഷണത്തിന്റെ വിവരങ്ങളൊന്നും തന്നെ ഒരു മെഡിക്കല്‍ ജോണലിലും പ്രസിദ്ധീകരിച്ചിട്ടില്ല.
ഇന്ന് പൊതുവെ കണ്ടുവരുന്ന ബ്രെസ്റ്റ് കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന പരിശോധനയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവില്‍ രക്ത പരിശോധനയിലൂടെ ഒരു വ്യക്തി ആരോഗ്യവാനാണോ അല്ലയോ എന്ന് കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ ലിക്വിഡ് ബയോപ്സിയിലൂടെ ഒരാളുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയും.
മാമോഗ്രഫിക്കും എംആര്‍ടി സ്കാനിംഗിനും തുടങ്ങി ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ രക്ത പരിശോധനയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ വര്‍ഷം തന്നെ ഈ പരിശോധന രീതി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ഹെയ്ഡല്‍ബെര്‍ഗ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.