ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പ്രത്യാക്രമണം നേരിടാന്‍ തയ്യാറാവണമെന്ന് പാക് അധീന കാശ്മീരിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പാകിസ്താന് ഭരണകൂടം. മുന്നറിയിപ്പ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്നാണ്. സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മ്മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പാകിസ്താന്റെ അറിയിപ്പ് ഭിംബര്‍, നീലം, റാവല്‍കോട്ട്, ഹവേലി, കോട്ലി, ഝലം എന്നീ മേഖലകളില്‍ ആക്രമണസാധ്യത കൂടുതലാണെന്നും ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമാണ്. 2016 ല്‍ ഉറി പ്രവിശ്യയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അതിര്‍ത്തി പ്രദേശത്തെ ഭീകരത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു.
ഒപ്പം പാകിസ്താനെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിനുള്ള ശക്തമായ നീക്കങ്ങള്‍ ഇന്ത്യ നടത്തുകയും ചെയ്തു. 1960 ലെ സിന്ധു നദീജലകരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണാവകാശമുള്ള കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്താന് നല്കി വന്നിരുന്ന ജലവിഹിതം നിര്‍ത്തലാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.