ഇസ്ലാമാബാദ്: പാകിസ്താന് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് ഇന്ത്യന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണെന്ന് പാകിസ്താന് മാധ്യമങ്ങള്‍ ആരോപിച്ചു. മൊഹമ്മദ് ഫൈസല്‍ കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വാദങ്ങളേപ്പറ്റിയും നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത് ഇതിന് പിന്നാലെയാണ്.
എന്നാല്‍ പാകിസ്താന് വിദേശകാര്യമന്ത്രാലയത്തിന്റെതായുള്ള മൊഹമ്മദ് ഫൈസലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവ് ആയാണ് കാണുന്നത്. ഫൈസലിന്റേതായി വന്ന ഏറ്റവും ഒടുവിലത്തെ ട്വീറ്റ് കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങളുമായി യുറോപ്യന്‍ യൂണിയന് വ്യാപാരം നടത്തില്ലെന്നുമായിരുന്നു.
പക്ഷേ തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതിനെ പറ്റി ഫൈസല്‍ പ്രതികരിച്ചിട്ടില്ല. പുതിയ സംഭവ വികാസങ്ങള്‍ പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യാ പാകിസ്താന് ബന്ധം കൂടുതല്‍ തകകരാറിലായിരിക്കുന്നതിനിടെയാണ്.