ജെറുസലേം: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം നല്കി ഇസ്രയേല്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനം ചെയ്തത്.
ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണു ഭീകരവാദം. ഈ ഭീകരവാദത്തെ നേരിടാന്‍ അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കുവേണ്ട എല്ലാവിധ സഹായവും നല്കാനൊരുക്കമാണെന്നും മാല്ക്കെ പറഞ്ഞു. ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ രംഗത്തെത്തിയിരുന്നു.