അബുദാബി: രാജ്യത്തെ നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹം ഒത്തുചേര്‍ന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റിലും നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് ഇന്ത്യക്കാരാണ് പങ്കെടുത്തത്.
വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മൗനമാചരിച്ച ശേഷം അവര്‍ മെഴുക്തിരികള് തെളിച്ചു. പുല്‍വാമയില്‍ നടന്നത് ഇന്ത്യക്കാരായ നമ്മള് മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി പറഞ്ഞു.
തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. തീവ്രവാദി സംഘങ്ങള്‍ക്കും അവയുടെ തലപ്പത്തുള്ളവര്‍ക്കും മാപ്പില്ല. അവര്‍ വലിയ വിലകൊടുക്കേണ്ടിവരും. തിരിച്ചടിക്കുന്ന രീതിയും സമയവും സ്ഥലവും നമ്മുടെ രാജ്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.