പാരിസ്: കഴിഞ്ഞ 30 വര്‍ഷമായി നയിക്കുന്ന ഒളിവ് ജീവിതം മടുത്തെന്ന് സല്മാന് റുഷ്ദി. 1989ല്‍ ‘സാത്താനിക് വെര്‍സസ്’ എന്ന നോവലിനെ തുടര്‍ന്ന് റുഷ്ദിയുടെ ജീവന് നേരെ ഭീഷണി ഉയര്‍ന്നത്. നോവലിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഇറാന്റെ ആധ്യാത്മിക നേതാവായ ആയത്തൊള്ള ഖുമൈനി, റുഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു.
ഇതോടെ ന്യൂയോര്‍ക്കിലേക്ക് കടന്ന റുഷ്ദി രഹസ്യജീവിതം ആരംഭിച്ചു. ജീവന് ഭീഷണി ഉയര്‍ന്നതോടെ 13 വര്‍ഷത്തോളം പോലീസ് കാവലില്‍ കഴിയേണ്ടി വന്നു. 2001 ല്‍ ഫത്വ ഇറാന് അവസാനിപ്പിക്കുകയും ചെയ്തു. ഒളിവ് ജീവിതം മടുത്തുവെന്നും, പഴയ കാര്യമൊക്കെ കഴിഞ്ഞു പോയില്ലേയെന്നും എഎഫ്പിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റുഷ്ദി പറയുന്നത്.
‘സാത്തനിക് വെര്‍സസ്’ എഴുതിയതില്‍ ഒരു പശ്ചാത്താപവുമില്ലെന്ന് റുഷ്ദി പറഞ്ഞു. ഫത്വ വന്നപ്പോള്‍ 41 വയസുകാരനായിരുന്നുവെങ്കില്‍ ഇപ്പോള്‍ 71 ആയെന്നും ഇനിയെങ്കിലും സമാധനപരമായ ജീവിതം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.