മോസ്കോ: രണ്ടുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കാനൊരുങ്ങി റഷ്യ. രണ്ടുവര്‍ഷത്തിനിടയില്‍ രണ്ടുതരം മിസൈലുകളാണ് റഷ്യ വികസിപ്പിക്കുകയെന്ന് പ്രതിരോധ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിനുശേഷം പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു പറഞ്ഞു.
പുതിയ പദ്ധതിക്ക് പ്രസിഡന്റ് പുതിന് അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ശീതയുദ്ധകാലത്ത് ഒപ്പുവെച്ച യുഎസ്-റഷ്യ ഐഎന്‍എഫ് മിസൈല്‍ കരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞദിവസം ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. കരാറില്‍നിന്നുള്ള ഈ രാജ്യങ്ങളുടെ പിന്മാറ്റം പുതിയ ആയുധമത്സരത്തിന് വഴിയൊരുക്കാമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് സെര്‍ഗി ഷൊയ്ഗുവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഭൂതലത്തില്‍നിന്ന് തൊടുത്തുവിടാന്‍ കഴിയുന്ന ഹ്രസ്വ-മധ്യ ദൂര മിസൈലുകളാണ് ഐഎന്‍എഫ് കരാര്‍പ്രകാരം നിരോധിച്ചത്. ഐഎന്‍എഫ് കരാര്‍ റദ്ദാകുന്നതോടെ കടലില്‍നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലുകളുടെ ഭൂതല പതിപ്പ് നിര്‍മ്മിക്കാന്‍ റഷ്യയ്ക്കും സാധിക്കും