വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് കരുതിയാളാണ് എന്ന് വെളിപ്പെടുത്തല്‍. അദ്ദേഹം വിചാരിച്ചിരുന്നത് നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ്.
അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നത് ദക്ഷിണേഷ്യയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് എന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാള്‍ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് നേപ്പാള്‍ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഭൂട്ടാന് ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേപ്പാളിനെ ‘നിപ്പിള്‍’ എന്നും ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും ട്രംപ് വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.