പാരിസ്; 12 ആഴ്ച പിന്നിട്ടിട്ടും ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഇന്നലെയും തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പോലീസിന്റെ ടിയര്‍ ഗ്യാസ്, ഫ്ലാഷ് ബോള്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ധനവില വര്‍ധനവിനെതിരെയാണ് മഞ്ഞക്കുപ്പായക്കാര്‍ ഫ്രാന്‍സില്‍ സമരം തുടങ്ങിയത്.
തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ആവശ്യപ്പെട്ട് 14000 ത്തോളം പേരാണ് തലസ്ഥാനനഗരിയായ പാരീസില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ പരിക്കേറ്റവര്‍ക്ക് സമരക്കാര്‍ ആദരമര്‍പ്പിച്ചു. പന്ത്രണ്ടാഴ്ചയായി നടക്കുന്ന സമരത്തിനിടയില്‍ ഇതുവരെ 1700 പ്രക്ഷോഭകര്‍ക്കും 1000ത്തിലേറെ പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 17 മുതലാണ് സമരം തുടങ്ങിയത്.