കാന്‍ബറ: ഓസ്ട്രേലിയയില്‍ താപനില ക്രമാതീതമായി ഉയരുന്നു. 2011 നു ശേഷം രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് ഓസ്ട്രേലിയയിലെ താപനില. 2019 ല്‍ എത്തിയ ഈ അപ്രതീക്ഷിത ഉഷ്ണം ഓസ്ട്രേലിയയിലെ സര്‍വകാല റെക്കോഡുകളും തകര്‍ക്കുകയാണ്.
ദിനംപ്രതി താപനില ഉയരുന്നത് ജനങ്ങളിലും സര്‍ക്കാരിലും ഒരുപോലെ ആശങ്ക ഉണര്‍ത്തുന്നു. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. താപനിലയില്‍ വലിയ വ്യത്യാസം വരുന്നത് അപകടകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
താപനില വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി മത്സ്യങ്ങളാണ് കടലില്‍ ചത്തു പൊങ്ങുന്നത്. പകല്‍ സമയങ്ങളിലാണ് ക്രമാതീതമായി താപനില ഉയരുന്നത്. സൂര്യന് ഉദിച്ച ശേഷമുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സൂര്യ പ്രകാശം പതിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.