സന: മാനുഷിക സഹായം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യമനിലേക്ക് സഹായമെത്തിക്കുന്നതിനായി സൗദിയിലെ കിങ് സല്മാന് റിലീഫ് കേന്ദ്രം ആറ് പുതിയ കരാറുകളില്‍ ഒപ്പുവെച്ചു. വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുമായി ചേര്‍ന്നാണ് കരാര്‍. കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഹ് ആണ് കരാറില്‍ ഒപ്പുവെച്ചത്.
യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സഖ്യരാജ്യങ്ങള്‍ ഇത് വരെ 18 ബില്ല്യണ്‍ ഡോളര്‍ സഹായധനമായി നല്‍കിയിട്ടുണ്ട്. ഹൂത്തികള്‍ റിക്രൂട്ട് ചെയ്ത 2000 ത്തോളം കുട്ടികളെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.
വിവിധ ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുമായി സഹകരിച്ച് യെമനിലേക്ക് കൂടുതല്‍ സഹായമെത്തിക്കാനും സഖ്യം ശ്രമിക്കുന്നുണ്ട്. യെമനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സൗദിയും യുഎഇയും സംയുക്തമായി 500 മില്ല്യണ്‍ ഡോളറിന്റെ പ്രത്യേക സഹായമെത്തിക്കും.