കാന്‍ബറ: ആസ്ട്രേലിയയെ ഭീതിയിലാഴ്ത്തി 38 അജ്ഞാത പാര്‍സലുകള്‍. ആസ്ട്രേലിയയിലെ കോണ്‍സുലേറ്റിലേക്കും കാന്‍ബറ, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലെ എംബസികളിലേക്കുമാണ് 38 അജ്ഞാത പാര്‍സലുകള്‍ തേടിയെത്തിയത്. ഈ പാര്‍സലുകളില്‍ എന്താണെന്നുള്ളത് പരിശോധിച്ച് വരികയാണ്.
പാര്‍സലുകള്‍ അയച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന 38കാരനെ ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍സലുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കോണ്സുലേറ്ററിലുള്ളവര്ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പേടിക്കത്തക്ക രീതിയില്‍ പാര്‍സലുകളില്‍ ഒന്നുമില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കോ അധികൃതര്‍ക്കോ യാതൊരു ഭീഷണിയും ഇതുവരെ ഉയര്‍ന്നിട്ടില്ല. പാര്സലുകള്ക്കകത്ത് എന്താണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.