പ്രിട്ടോറിയ: ട്രെയിനുകള്‍ കൂട്ടിയിടിച്ച് 3 പേര് മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയില്‍ പ്രാദേശിക സമയം 9.30 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ 600 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 82 പേരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൌണ്ടേന്‍ വ്യൂ സ്റ്റേഷനില്‍ യാത്രക്കാരുമായി വന്ന ട്രെയിന്‍ ചരക്കുമായി വന്ന ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ ട്രെയിന്‍ തകര്‍ന്നു. അപകടത്തില്‍ 3 പേര് മരിക്കുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ റെയില്‍വെ മാര്‍ഗം തടസപ്പെട്ടിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.